Tuesday, February 26, 2008

ആടറിയുമോ അങ്ങാടി വാണിഭം?

ആന കരിമ്പിന്‍ കാട്ടില്‍ കയറിയതു പോലെ.

ആന കൊടുത്താലും ആശ കൊടുക്കരുത്.

ആന വായില്‍ അമ്പാഴങ്ങ.

ആനക്കാര്യം പറയുമ്പോള്‍ ആണോ ചേനക്കാര്യം?

ആനയ്ക്ക് തടി ഭാരം ഉറുമ്പിനു അരി ഭാരം.

ആപത്തില്‍ നേരുന്നത് സമ്പത്തില്‍ മറക്കരുത്.

ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുഗ.

ആരാന്റെ അമ്മയ്ക്കു പ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ലൊരു ചേലു തന്നെ.

ആരാന്റെ തടി, തേവരുടെ ആന, വലിയെട വലി.

ആറിയ കഞ്ഞി പഴം കഞ്ഞി.

ആളുഗളേറിയാല്‍ പാമ്പു ചാവില്ല.

ആഴിയില്‍ ഒഴിക്കുമ്പോളും അളന്നൊഴിക്കണം.

ആശാനു കൊടുക്കാത്തത് വൈധ്യനു കൊടുക്കുന്നു.

ആഹാരം കിട്ടിയാല്‍ വിശക്കില്ല, വിശന്നില്ലേല്‍ ദേഷ്യവുമില്ല.

4 comments

____ said...

ആന വായില്‍ അമ്പഴങ്ങ.

____ said...

ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുക.

____ said...
This comment has been removed by the author.
____ said...

കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി.