Tuesday, February 26, 2008

ഉണ്ട ചോറില്‍ കല്ലിടരുത്.

ഉണ്ടവനറിയില്ല ഉണ്ണാത്തവന്റെ വിശപ്പ്.

ഉണ്ടാല്‍ ക്ഷീണം തെണ്ടിക്കും ഉണ്ട്.

ഉണ്ടെങ്കില്‍ ഓണം,അല്ലെങ്കില്‍ ഏകാദശി.

ഉണ്ണാന്‍ കൊടുത്താല്‍ അമ്മാവന്‍, ഇല്ലെങ്കില്‍ കുമ്മാവന്‍.

ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം.

ഉത്തരം മുട്ടുമ്പൊ കൊഞ്ഞണം കാണിക്കുക.

ഉത്തരത്തില്‍ ഇരിക്കുന്നതു എടുക്കുകയും വേണം, കക്ഷഴത്തില്‍ ഉള്ളത് പോവുകയും അരുത്.

ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും.

ഉപ്പോളം വരുമോ ഉപ്പിലിട്ടത്.

ഉരളു ചെന്നു മ്മദ്ദളത്തോടു സങ്കടം പറയുക.

ഉരുളയ്ക്കു ഉപ്പേരി.

ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി അത്താഴം ഇല്ലെന്നു പറഞ്ഞ മാതിരി.

ഉള്ളതു കൊണ്ടു ഓണം പോലേ.

ഉള്ളതു പറഞ്ഞാല്‍ ഉറിയും ചിരിക്കും

ഉള്ളപ്പോള്‍ ഓണം, ഇല്ലാത്തപ്പോള്‍ പട്ടിണി.

ഉള്ളില്‍ ഒന്ന്, നാക്കില്‍ ഒന്ന്, കയ്യില്‍ ഒന്ന്.

ഉഷ്ണം ഉഷ്ണേന ശാന്തി.

ഊര്‍വശ്ശീ ശാപം ഉപകാരം.

0 comments