Tuesday, February 26, 2008

അകപെട്ടവന്‌ അസ്തമത്തില്‍ ശനി, ഓടിപോയവന്‌ ഒന്പതാമിടത്തില്‍ ഗുരു .

അങ്കവും കാണാം താലിയും ഒടിക്കാം.

അങ്ങാടിയില്‍ തോറ്റതിന്‌ അമ്മയുടെ പുറത്ത്.

അച്ചാണിയില്ലാത്ത തേരു മുച്ചാന്‍ ഓടുഗയില്ല.

അച്ചിക്കു ഇഞ്ചി പ്രിയം, നായര്‍ക്കു കൊന്ചു പ്രിയം.

അച്ഛന്‍ ആനപ്പുറം ഏറിയെങ്കില്‍, മകനും ഉണ്ടാവുമോ ആ തഴമ്പ്.

അച്ഛന്‍ ഒരു പുര പണിയിക്കുമ്പോള്‍ കുട്ടി ഉണ്ണിപ്പുര കൂട്ടി ദിവസേന കല്ല്യാണമാഘോഷിക്കുന്നു.

അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയാല്‍ കിടക്കുമോ?

അടുത്താല്‍ നക്കിക്കൊല്ലും, അകന്നാല്‍ ഞെക്കിക്കൊല്ലും.

അടയ്ക്ക മടിയില്‍ വെക്കാം, അടക്കാ മരമോ?

അടി കൊണ്ടു വളര്‍ന്ന കുട്ടിയും, അടച്ചു വെന്ത കഷായവും.

അടി കൊള്ളാന്‍ ചെണ്ട, പണം വാങ്ങാന്‍ മാരാറ്.

അടി തെറ്റിയാല്‍ ആനയും വീഴും.

അടിച്ച വഴിയില്‍ പോയില്ലെങ്കില്‍ പോയ വഴിയെ അടിക്കുക.

അടിച്ചവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുക.

അണ്ഡി കളഞ്ഞ അണ്ണാന്‍ .

അണ്ഡിയൊ മാവൊ മൂത്തത്?

അണ്ഡിയോടടുത്താലെ, മാങ്ങയുടെ പുളിയറിയൂ.

അണ്ണാന്‍ കുഞ്ഞും തന്നാല്‍ ആയത്.

അണ്ണാന്‍ കുഞ്ഞിനെ മരം കയറ്റം പഠിപ്പിക്കണൊ?

അത്താഴം മുടക്കാന്‍ നീര്‍ക്കോലി മതി.

അത്തിപ്പഴം പഴുക്കുമ്പോള്‍ കാക്കയ്ക്കു വായ്പ്പുണ്ണു.

അത്യാവശക്കാരന്‍ ഔചിത്യം നോക്കരുത്.

അധികമായാല്‍ അമൃതും വിഷം.

അനുഭവമാണ്‌ മഹാഗുരു!

അപ്പം തിന്നാല്‍ പോരെ, കുഴി എണ്ണണൊ?

അമ്പടന്‍ ആലപ്പുഴ ചന്തയ്ക്കു പോയ പോലെ.

അമ്പലം ചെറുതെങ്കിലും പ്രതിഷ്ഠക്കു ഫലം.

അമ്മയ്ക്ക് പ്രാണ വേദന, മകള്‍ക്ക് വീണ വായന.

അമ്മയുടെ മടിയില്‍ ഇരിക്കുഗയും വേണം, ആച്ഛന്റെ കൂടെ നടക്കുഗയും വേണം.

അമ്മായി ഉടച്ചത് മണ്‍ ചട്ടി, മരുമകള്‍ ഉടച്ചത് പൊന്‍ ചട്ടി.

അമ്മായി മീശ വച്ചാല്‍ അമ്മാവനാകില്ല.

അയലത്ത് തേങ്ങ ഉടയ്ക്കുമ്പോള്‍ ഇവിടെ ചിരട്ടയെങ്കിലും ഉടയ്ക്കണം.

അരമന രഹസ്യം അങ്ങാടി പാട്ട്.

അരിയും തിന്നു ആശാരിച്ചിയേയും കടിച്ചു പിന്നെയും നായക്കു മുറുമുറുപ്പ്.

അരിയെത്ര? പയര്‍ അഞ്ഞാഴി.

അറയില്‍ ആടിയെ, അരങ്ങത്ത് ആടാവൂ.

അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോള്‍ അറിയും.

അലക്കൊഴിഞ്ഞിട്ട് കാശിക്കു പോവാന്‍ ഒക്കുകയില്ല.

അല്പനു ഐശ്വര്യം വന്നാല്‍ അര്‍ദ്ധരാത്രിയ്ക്കും കുട പിടിക്കും.

അല്ലലുള്ള പുലയിയെ ചുള്ളിയുള്ള കാടറിയൂ.

അളയില്‍ ചവിട്ടിയാല്‍, ചേരയും കടിക്കും.

അഴകുള്ള ചക്കയില്‍ ചുള ഇല്ല.

അവിട്ടം തവിട്ടിലും നേടും.

അസൂയക്കും കഷണ്ടിക്കും മരുന്നില്ല.

ആടറിയുമോ അങ്ങാടി വാണിഭം?

ആന കരിമ്പിന്‍ കാട്ടില്‍ കയറിയതു പോലെ.

ആന കൊടുത്താലും ആശ കൊടുക്കരുത്.

ആന വായില്‍ അമ്പാഴങ്ങ.

ആനക്കാര്യം പറയുമ്പോള്‍ ആണോ ചേനക്കാര്യം?

ആനയ്ക്ക് തടി ഭാരം ഉറുമ്പിനു അരി ഭാരം.

ആപത്തില്‍ നേരുന്നത് സമ്പത്തില്‍ മറക്കരുത്.

ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുഗ.

ആരാന്റെ അമ്മയ്ക്കു പ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ലൊരു ചേലു തന്നെ.

ആരാന്റെ തടി, തേവരുടെ ആന, വലിയെട വലി.

ആറിയ കഞ്ഞി പഴം കഞ്ഞി.

ആളുഗളേറിയാല്‍ പാമ്പു ചാവില്ല.

ആഴിയില്‍ ഒഴിക്കുമ്പോളും അളന്നൊഴിക്കണം.

ആശാനു കൊടുക്കാത്തത് വൈധ്യനു കൊടുക്കുന്നു.

ആഹാരം കിട്ടിയാല്‍ വിശക്കില്ല, വിശന്നില്ലേല്‍ ദേഷ്യവുമില്ല.

ഇക്കരെ നില്ക്കുമ്പോള്‍ അക്കരെ പച്ച.

ഇടി വെട്ടേറ്റവനെ പാമ്പു കടിച്ചു.

ഇരുന്നിട്ടു വേണം കാല്‍ നീട്ടാന്‍.

ഇരുമ്പും വിദ്ധ്യയും ഇരിക്കെ കെടും.

ഇരിക്കും കൊമ്പ് മുറിക്കരുത്.

ഇറക്കം ഉണ്ടെങ്കില്‍ ഏറ്റവും ഉണ്ട്.

ഇല നക്കി നായുടെ ചിരി നക്കി നായ.

ഇല മുള്ളില്‍ വീണാലും മുള്ള്' ഇലയില്‍ വീണാലും കേട് ഇലയ്ക്കു തന്നെ.

ഇലയ്ക്കും മുള്ളിനും കേടില്ലാത്ത പോലെ.

ഇല്ലത്തു നിന്നും പുറപ്പെട്ടു, അമ്മാത്ത് ഒട്ടെത്തിയതുമില്ല.

ഇളം കൊമ്പില്‍ പിടിച്ചാലും പുളിങ്കൊമ്പില്‍ പിടിക്കണം.

ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം.

ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട്.

ഉണ്ട ചോറില്‍ കല്ലിടരുത്.

ഉണ്ടവനറിയില്ല ഉണ്ണാത്തവന്റെ വിശപ്പ്.

ഉണ്ടാല്‍ ക്ഷീണം തെണ്ടിക്കും ഉണ്ട്.

ഉണ്ടെങ്കില്‍ ഓണം,അല്ലെങ്കില്‍ ഏകാദശി.

ഉണ്ണാന്‍ കൊടുത്താല്‍ അമ്മാവന്‍, ഇല്ലെങ്കില്‍ കുമ്മാവന്‍.

ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം.

ഉത്തരം മുട്ടുമ്പൊ കൊഞ്ഞണം കാണിക്കുക.

ഉത്തരത്തില്‍ ഇരിക്കുന്നതു എടുക്കുകയും വേണം, കക്ഷഴത്തില്‍ ഉള്ളത് പോവുകയും അരുത്.

ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും.

ഉപ്പോളം വരുമോ ഉപ്പിലിട്ടത്.

ഉരളു ചെന്നു മ്മദ്ദളത്തോടു സങ്കടം പറയുക.

ഉരുളയ്ക്കു ഉപ്പേരി.

ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി അത്താഴം ഇല്ലെന്നു പറഞ്ഞ മാതിരി.

ഉള്ളതു കൊണ്ടു ഓണം പോലേ.

ഉള്ളതു പറഞ്ഞാല്‍ ഉറിയും ചിരിക്കും

ഉള്ളപ്പോള്‍ ഓണം, ഇല്ലാത്തപ്പോള്‍ പട്ടിണി.

ഉള്ളില്‍ ഒന്ന്, നാക്കില്‍ ഒന്ന്, കയ്യില്‍ ഒന്ന്.

ഉഷ്ണം ഉഷ്ണേന ശാന്തി.

ഊര്‍വശ്ശീ ശാപം ഉപകാരം.

എട്ടിയമ്മ പോയാല്‍ കൊട്ടിയമ്പലം വരെ.

എത്താത്ത മുന്ദിരിങ്ങ പുളിക്കും.

എന്നെത്തല്ലണ്ടമ്മാവാ ഞാന്‍‍ നന്നാവില്ല

എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാന്‍ ആവില്ല.

എല്ലു മുറിയെ പണി ചെയ്താല്‍ പല്ലു മുറിയെ തിന്നാം.

എലിയെ പേടിച്ച് ഇല്ലം ചുടണൊ?

ഏയ്ചു കൂടിയാല്‍ മുഴച്ചിരിക്കും.

ഐക്യമത്യം മഹാബലം.

ഒടുവില്‍ ഇരുന്നവന്‍ കട്ടില്‍ ഒടിച്ചു.

ഒത്തു പിടിച്ചാല്‍ മലയും പോരും, ഒത്തില്ലെങ്കില്‍ മലര്‍ന്നു വീഴുമ്.

ഒന്നു ചീഞ്ഞാല്‍ മറ്റൊന്നിനു വളം.

ഒന്നേ ഉള്ളുവെങ്കില്‍ ഉലയ്ക്ക കൊണ്ടടിക്കണം.

ഒരുമയുണ്ടെങ്കില്‍ ഉലയ്ക്ക മേലും കിടക്കാം.

ഒരുവെടിക്ക് രണ്ടു പക്ഷി.

ഒഴുക്കു വെള്ളത്തില്‍ അഴുക്കില്ല.

ഓടുന്ന പട്ടിക്കൊരുമുഴം മുന്പേ എറിയണം.

ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന്റെ കഞ്ഞി കുമ്പിളില്‍ തന്നെ.

ഓണത്തിന്റെ ഇടയിലാണോ പൂട്ടു കച്ചവടം?

ഓന്തിനു നിറം മാറുന്നപോലെ.

ഓന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്കു പുറത്ത്.

കക്കാന്‍ പഠിച്ചാല്‍ നിക്കാനും പഠിക്കണം.

കഞ്ഞിക്കു ചൂടു കൂടുതലാണെങ്കില്‍ വക്കില്‍ നിന്നു തുടങ്ങുക.

കുടം കമിഴ്തി വെച്ച് വെള്ളം ഒഴിച്ച പോലെ.

കുട്ടിക്കുരങ്ങനെ കൊണ്ടു ചുടു ചോറു മാന്തിക്കുക.

കൂട്ടിലിട്ട വെരുകിനെപ്പോലെ.

കടന്നല്‍ കൂട്ടില്‍ കല്ലെറിയരുത്.

കുടല്‍ എടുതു കാണിച്ചാലും, വാഴ നാര്.

കടിക്കാത്ത പട്ടിയുടെ വായില്‍ കമ്പിട്ടാല്‍ അതും കടിക്കും.

കണ്‍കെട്ടാല്‍ പിന്നെ സൂര്യ നമസ്കാരം.

കണ്ണു പൊട്ടന്‍ മാവില്‍ എറിഞ്ഞ മാതിരി.

കണ്ണടച്ച് ഇരുട്ടാക്കരത്.

കണ്ണുള്ളപ്പൊ കണ്ണിന്റെ വില അറിയില്ല.

കത്തുന്ന പുരയില്‍ നിന്ന് ഊരുന്ന കഴുക്കോല്‍ ലാഭം.

കഥ അറിയാതെ ആട്ടം കാണുഗ.

കുന്തം പോയാല്‍ കുടത്തിലും തപ്പണം.

കൂനന്‍ മതിച്ചാല്‍ ഗോപുരം കുത്തുമോ?

കുപ്പയില്‍ കളഞ്ഞാലും, അളന്നു കളയണം.

കയ്ചിട്ടു ഇറക്കാനും വയ്യാ മധുരിച്ചിട്ടു തുപ്പാനും വയ്യാ.

കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍.

കയ്യില്ലിരിക്കണ കാശു കൊടുത്ത് കടിക്കണ പട്ടിയെ വാങ്ങിയ പോലെ.

കൂര കപ്പലില്‍ പോയപോലെ.

കുരങ്ങന്റെ കയ്യില്‍ പൂമാല.

കുരുടന്റെ നാട്ടില്‍ കോങ്കണ്ണന്‍ രാജാവ്.

കുരയ്ക്കുന്ന പട്ടി കടിക്കില്ല.

കരള്‍ പറിച്ച് കാണിച്ചാലും ചെമ്പരത്തി പൂവെന്നേ പറയൂ.

കുറുക്കന്‍ ചത്താലും കണ്ണ്' കോഴിക്കൂട്ടില്‍.

കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുക.

കുളിക്കാതെ ഈറന്‍ ചുമക്കുഗ.

കുളിപ്പിച്ചു കുളിപിച്ചു കുട്ടിയെ കാണാതായി.

കുഴിയിലിരിക്കും കുഞ്ഞന്‍ തവളയ്ക്ക് കുന്നിനു മേലെ പറക്കാന്‍ മോഹം.

കഷണ്ടിക്കും കുശുമ്പിനും മരുന്നില്ല.

ക്ഷീരം ഉള്ളൊരു അകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കൌതുഗം.

കാക്ക ഇരുന്നതും പനമ്പഴം വീണതും ഒപ്പം.

കാക്ക കുളിച്ചാല്‍ കൊക്കാവുമൊ?

കാക്കയ്ക്കു തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ്.

കാട്ടു കോഴിക്കെന്ത് സങ്ക്രാന്തി.

കാട്ടിലെ മരം തേവരുടെ ആന, വലിയെട വലി.

കാടി ആയാലും മൂടി കുടിക്കണം.

കാണം വിട്ടും ഓണം ഉണ്ണണം.

കാണാന്‍ പോണ പൂരം കേട്ടറിയണൊ ?

കായംകുളം കൊച്ചുണ്ണിക്കു വെള്ളയാണി പരമു കൂട്ട്.

കായലില്‍ കലക്കിയ കയം പൊലെ.

കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണം.

കാലത്തിനൊത്ത് കോലം കെട്ടണം.

കാള പെറ്റെന്നു കേട്ട് കയര്‍ എടുക്കുക!

കിട്ടിയതിനെ വിട്ടിട്ട്, പറക്കുന്നതിനെ പിടിക്കുക.

കിണ്ണം കട്ടത് ഞാന്‍ അല്ല.

കെട്ടാലും പട്ടണം ചേരണം.

കൈ നനയാതെ, മീന്‍ പിടിക്കാന്‍ പറ്റുമോ?

കൊക്കിനു വെച്ചതു തച്ചനു കൊണ്ടു.

കൊക്കില്‍ ഒതുങ്ങുന്നത് കഴിച്ചാല്‍ മതി.

കൊതിയന്‍ ഇലയ്ക്കു പോയി, എനിക്കു നിലത്തു താ.

കൊല്ലം കണ്ടവന്' ഇല്ലം വേണ്ട കൊച്ചി കണ്ടവനു അച്ചിയും വേണ്ട.

കൊല്ലുന്ന രാജാവിന്' തിന്നുന്ന മന്ത്രി.

കോണകം കൊടുത്ത് പുതപ്പു മേടിക്കുന്നതെന്തിന്.

കോരിയ കിണറ്റിലെ ഉറവുള്ളൂ.

കോലെടുത്തവനൊക്കെ മാരാര്‍ ആവുമൊ?

ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും.

ഗ്രഹണ സമയത്ത് ഞാഞൂളിനും വിഷം.

ഗൊ ഹത്യക്കാരന് ബ്രഹ്മ ഹത്യക്കാരന്‍ സാക്ഷി.

ചക്കിക്കൊത്ത ചങ്കരന്‍.

ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു.

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട.

ചൂടു വെള്ളത്തില്‍‍ ചാടിയ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കും

ചത്ത കുട്ടിയുടെ ജാതഗം നോക്കുക.

ചത്തത് കീചകന്‍ എങ്കില്‍ കൊന്നതു ഭീമന്‍ തന്നെ.

ചവിട്ടിയാല്‍ കടിക്കാത്ത പാമ്പുണ്ടോ?

ചാക്കുരുവി പാടിയാല്‍ എല്ലാവരും ചാവും, ഭാഗവതര്‍ പാടിയാല്‍ ചാക്കുരുവിയും ചാവും.

ചാഞ്ഞ മതില്‍ ചതിക്കും.

ചാഞ്ഞമരത്തില്‍ ഓടികയറുക.

ചാമ മാത്രം ഉണ്ടായാല്‍ ചന്ദനം തൊടാനൊക്കുമൊ?

ചാവാന്‍ തുനിഞാല്‍ സമുദ്രവും മുഴംകാല്‍

ചിരട്ടയില്‍ വെള്ളം ഉറുമ്പിനു സമുദ്രം.

ചെമ്മീന്‍ ചാടിയാല്‍‍ മുട്ടോളം പിന്നെയും ചാടിയാല്‍‍ ചട്ടിയില്‍‍

ചെറുശ്ശേരിയുടെ എരിശ്ശേരിയില്‍‍ കഷ്ണമില്ല.

ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുതുണ്ടം തിന്നണം.

ചൊട്ടയിലെ ശീലം ചുടല വരെ.

ചൊറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോള്‍ അറിയും.

ചോറ്' ഇങ്ങും, കൂറ്' അങ്ങും.

ജാത്തിയാല്‍ ഉള്ളത് തൂത്താല്‍ പോവുമൊ?

ജീവിതം നായ നക്കി.

തത്തമ്മേ പൂച്ച പൂച്ച.

തന്റെ കണ്ണില്‍ കോല്‍ ഇരിക്കെ, ആരാന്റെ കണ്ണിലെ കരടെടുക്കാന്‍.

തനിക്കു താനും, പേരയ്ക്കു തോനും.

തുമ്പിയെ കൊണ്ടു കല്ലെടുപ്പിക്കുക.

തുമ്മിയാല്‍ തെറിക്കുന്ന മൂക്ക് .

തമ്മില്‍ ഭേദം തൊമ്മന്‍.

തരമുണ്ടെന്നു വെച്ച് പുലരുവോളം കാക്കരത്.

തല ഇരിക്കുമ്പോള്‍ വാലാട്ടരുത്.

തല മറന്ന് എണ്ണ തേയ്ക്കരുത്.

തലയ്ക്കു മീതെ വെള്ളം വന്നല്‍ പിന്നെ ഒരാളായാല്‍ എന്താ,രണ്ടാള്‍ ആയാല്‍ എന്താ?

തലയ്ക്കു വന്നത് തലപ്പാവോട്ടെ പോയി.

താടിക്കു തീ പിടിച്ച് ഓടുമ്പോല്‍ ബീടിക്കു തീ ചോതിച്ച മാതിരി.

താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീഴും.

താന്‍ പാതി ദൈവം പാതി.

താന്‍ പിടിച്ച മുയലിന്‌ കൊമ്പു മൂന്ന്.

താന്‍ മകന്‍ ആയാലും തന്നോളം ആയാല്‍ താന്‍ എന്നു വിളിക്കണം.

താനിരുന്നിടത്ത് താനിരുന്നില്ലെങ്കില്‍ അവിടെ പട്ടി കയറി ഇരിക്കും.

തെങ്ങ ചോരുന്നതു അറിയില്ല, എല്ലു ചോരുന്നതു അറിയും.

തേടിയ വള്ളി കാലില്‍ ചുറ്റി.

തൊളില്‍ ഇരുന്നു ചെവി കടിക്കുക.

ദാനം കിട്ടിയ പശുവിന്റെ പല്ലെണ്ണി നോക്കണൊ?

ദീപസ്തമ്ഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം.

നടുകടലില്‍ ചെന്നാലും നായ നക്കിയെ കുടിക്കൂ.

നനഞ്ഞിടം കൊളം തോണ്ടുക.

നനയുന്നിടം കുഴിക്കരുത്.

നല്ലത് അറിയുമൊ നായക്ക്.

നാടോടുമ്പോള്‍ നടുവേ ഓടണം.

നാണമില്ലാത്തവന്റെ ആസനത്തില്‍ ആലു മുളയ്ച്ചാല്‍ അതും അവനു തണല്.

നായ പൂരം കാണാന്‍ പോവുന്ന പോലെ.

നായുടെ വാല്‍ പന്തീരാണ്ഡു കൊല്ലം കുഴലില്‍ ഇട്ടാലും വളഞ്ഞേ കിടക്കൂ.

നായരു പിടിച്ചത് പുലിവാല്.

നായവേഷം കെട്ടിയാല്‍ കുരക്കുക തന്നെ വേണം.

നാറി എടം പോയാല്‍ എന്താ വലം പോയാല്‍ എന്താ ഒന്നു തന്നെ.

നിറകുടം തുളുമ്പില്ല.

നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം.

നോക്കിക്കൊണ്ടിരുന്നവന്‍ പെണ്ണിനേയും കൊണ്ടു പോയി.

പുകഞ്ഞ കൊള്ളി പുറത്ത്.

പൂച്ച പാല്‍ കുടിക്കുന്ന പോലെ.

പൂച്ചയ്ക്കാര്‌ മണികെട്ടും?

പഞ്ച പാണ്ഡവന്മര്‍ കട്ടില്‍കാല്‍ പോലെ മൂന്ന്.

പട പെടിച്ച് പന്തളത്തു ചെന്നപ്പോള്‍ പന്തം കൊളുത്തി പട.

പട്ടിക്കു മുഴുവന്‍ തേങ്ങ കിട്ടിയതു പോലെ.

പട്ടിണിയായാല്‍ പത്യം മറക്കും.

പട്ടിയുടെ വാല്‍ പന്തീരാണ്ടു കൊല്ലം കുഴലില്‍ ഇട്ടാലും അതു വളഞ്ഞേ ഇരിക്കൂ.

പടിക്കല്‍ കൊണ്ടുവന്നിട്ട് കലമുടച്ചു.

പണം എന്നു കേട്ടാല്‍ പിണവും വാ പൊളിക്കും.

പണ്ടേ ദുര്‍ഭല, ഇപ്പോള്‍ ഗര്‍ഭിണി.

പണത്തിനു മീതെ പരുന്തും പറക്കില്ല.

പുത്തന്‍ അച്ചി പുരപ്പുറം തൂക്കും.

പുത്തരിയില്‍ കല്ലുകടിക്കുക.

പത്തായം പെറും, ചക്കി കുത്തും, അമ്മ വെക്കും, ഞന്‍ ഉണ്ണും.

പയ്യെത്തിന്നാല്‍ പനയും തിന്നാം.

പുര കത്തുമ്പൊ വാഴ വെക്കുക.

പറന്നു പോയ കിളിയെ വീണ്ടും പിടിച്ചിടാം, പക്ഷെ കാലമോ? പോയേപൊയി.

പറയുമ്പോള്‍ കേള്‍ക്കണം തരുമ്പോള്‍ തിന്നണം.

പല തുള്ളി പെരുവെള്ളം.

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിപെടും.

പശുവും ചത്തു , മോരിലെ പുളിയും പോയി.

പുസ്തകത്തിലെ (ഏട്ടിലെ) പശു പുല്ലു തിന്നില്ല.

പാപി ചെല്ലുന്നിടം പാതാളം.

പാലം കടക്കുവോളം "നാരായണ നാരായണ" പാലം കടന്നാല്‍ "കോരായണ കോരായണ".

പാഷാണത്തില്‍ ക്രിമി.

പിച്ച ചട്ടിയില്‍ കയ്യിട്ടു വാരുക.

പിന്നേം ചങ്കരന്‍ തെങ്ങേല്‍ തന്നെ.

പിള്ളമനസ്സില്‍ കള്ളമില്ല.

പെണ്‍ ചൊല്ലു കേട്ടവനു പെരുവഴി ആധാരം.

പൊട്ടന്‍ ദുഷ്ടന്റെ ഫലം ചെയ്യും.

പൊട്ടനെ ചെട്ടി ചതിചാല്‍, ചെട്ടിയെ ദൈവം ചതിക്കും.

പൊന്നുരുക്കുന്ന ഇടത്ത് പൂച്ചക്കെന്തു കാര്യമ്?

പൊന്നിന്‍ കുടത്തിനു പൊട്ടെന്തിന്‌.

പോത്തിനോടു വേദം ഓതീട്ടു കാര്യമില്ല.

ഭരണി ധരണി വാഴും.

മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ്.

മഠിയന്‍ മല ചുമക്കും.

മുത്തച്ഛന്റെ ചട്ടി അച്ഛനും വേണ്ടെ?

മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്കുമൊ?

മൂത്തവരുടെ വാക്കും മുതു നെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും.

മതിലിന്മേല്‍ ഇരിക്കുന്ന പൂച്ച മാതിരി.

മരുഭുമിയില്‍ ഒരു മരപ്പച്ച.

മൂര്‍ഷിക സ്ത്രീ പിന്നെയും മൂര്‍ഷിക സ്ത്രീ ആയി

മുറ്റത്തെ മുല്ലയ്ക്കു മണമില്ല.

മുറി വൈദ്യന്‍ ആളെ കൊല്ലും.

മല എലിയെ പെറ്റു?

മലര്‍ന്നു കിടന്നു തുപ്പരത്.

മുല്ല പൂമ്പൊടി ഏറ്റു കിടക്കും കല്ലിനും ഉണ്ടാം സൌരഭ്യം.

മുള്ളില്‍ പിടിച്ചാലും മുറുക്കേ പിടിക്കണം.

മാങ്ങയുള്ള മാവിലെ ഏറു വീഴൂ.

മാങ്ങാണ്ഡിയോടടുക്കുമ്പൊ മാങ്ങടെ പുളി അറിയാം.

മാലതി വീട്ടിലും മാങ്ങ ചൊരിക്കണം.

മിണ്ടാ പൂച്ച കലം ഉടയ്ക്കും.

മിന്നുന്നതെല്ലാം പൊന്നല്ല.

മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങ വീഴുക.

മൌനം വിദ്വാനു ഭുഷണം.

രണ്ടു വള്ളത്തില്‍ ഒരുമിച്ച് കാലു ചവിട്ടരുത്.

രാമേശ്വരത്തെ ക്ഷൌരം പോലെ.

രോഗി ഇച്ഛിച്ചതും പാല്, വൈദ്യന്‍ കല്പിച്ചതും പാല്.

വടി കൊടുത്ത് അടി വാങ്ങിക്കുക.

വല്ലഭനു പുല്ലും ആയുധം.

വസിഷ്ഠര്‍ വായാല്‍ ബ്രഹ്മര്‍ഷി.

വാദി പ്രതി ആയി.

വാളെടുത്തവന്‍ വാളാല്‍‍.

വാഴ പഴത്തില്‍ സൂചി കെട്ടുക.

വിത്തു ഗുണം പത്തു ഗുണം.

വിദ്ധ്യാധനം സര്‍വ്വധനാല്‍ പ്രധാനം.

വിനാശ്ശ കാലേ വിപരീത ബുദ്ധി.

വിളയും പയര്‍ കണ്ടാല്‍ അറിയാം.

വിവരം അറിയാത്ത നായരെ ഉണ്ടിട്ട് പോവാം.

വിശപ്പില്ലാത്ത കുഞ്ഞിനെ അരി വെയ്ക്കാത്ത വീട്ടില്‍ കൊണ്ടു വിടണം.

വീട്ടില്‍ ചോറുള്ളവനേ വിരുന്നിനു ചോറുള്ളൂ.

വെടിക്കെട്ടുകാരന്റെ മകനെ ഉടുക്കു കൊട്ടി പേടിപ്പിക്കുക.

വെളുക്കാന്‍ തേയ്ചതു പാണ്ടായി.

വെള്ളക്കാക്ക മലന്നു പറന്നതു പോലെ.

വെളിച്ചപ്പാടിനെ എല്ലാവരും അറിയും.

വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും.

വേലിയില്‍ കിടന്ന പാമ്പിനെ എടുത്ത് തോളില്‍ ഇടരുത്.

വൈദ്യന്‍ ഊതി ഊതി പിള്ള കെനിഞ്ഞു കെനിഞ്ഞ്.

ശുദ്ദം നോക്കിയ നമ്പൂതിരി മലത്തില്‍ ചവിട്ടി.

ശര്‍ക്കര കുടത്തില്‍ കയ്യിട്ടാല്‍ നക്കാത്തവര്‍ ഉണ്ടൊ?

ശീലിച്ചതേ പാലിക്കൂ.

സൂക്ഷ്മം ഇല്ലാത്തവരുടെ ധനം നാണം ഇല്ലാത്തവര്‍ എടുക്കും.

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.

സമ്പത്തു കാലത്ത് തൈ പത്തു വെച്ചാല്‍ ആപത്തു കാലത്ത് കാ പത്തു തിന്നാം.

സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തണം.

സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പാവാരുത്.