Tuesday, February 26, 2008

അകപെട്ടവന്‌ അസ്തമത്തില്‍ ശനി, ഓടിപോയവന്‌ ഒന്പതാമിടത്തില്‍ ഗുരു .

അങ്കവും കാണാം താലിയും ഒടിക്കാം.

അങ്ങാടിയില്‍ തോറ്റതിന്‌ അമ്മയുടെ പുറത്ത്.

അച്ചാണിയില്ലാത്ത തേരു മുച്ചാന്‍ ഓടുഗയില്ല.

അച്ചിക്കു ഇഞ്ചി പ്രിയം, നായര്‍ക്കു കൊന്ചു പ്രിയം.

അച്ഛന്‍ ആനപ്പുറം ഏറിയെങ്കില്‍, മകനും ഉണ്ടാവുമോ ആ തഴമ്പ്.

അച്ഛന്‍ ഒരു പുര പണിയിക്കുമ്പോള്‍ കുട്ടി ഉണ്ണിപ്പുര കൂട്ടി ദിവസേന കല്ല്യാണമാഘോഷിക്കുന്നു.

അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയാല്‍ കിടക്കുമോ?

അടുത്താല്‍ നക്കിക്കൊല്ലും, അകന്നാല്‍ ഞെക്കിക്കൊല്ലും.

അടയ്ക്ക മടിയില്‍ വെക്കാം, അടക്കാ മരമോ?

അടി കൊണ്ടു വളര്‍ന്ന കുട്ടിയും, അടച്ചു വെന്ത കഷായവും.

അടി കൊള്ളാന്‍ ചെണ്ട, പണം വാങ്ങാന്‍ മാരാറ്.

അടി തെറ്റിയാല്‍ ആനയും വീഴും.

അടിച്ച വഴിയില്‍ പോയില്ലെങ്കില്‍ പോയ വഴിയെ അടിക്കുക.

അടിച്ചവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുക.

അണ്ഡി കളഞ്ഞ അണ്ണാന്‍ .

അണ്ഡിയൊ മാവൊ മൂത്തത്?

അണ്ഡിയോടടുത്താലെ, മാങ്ങയുടെ പുളിയറിയൂ.

അണ്ണാന്‍ കുഞ്ഞും തന്നാല്‍ ആയത്.

അണ്ണാന്‍ കുഞ്ഞിനെ മരം കയറ്റം പഠിപ്പിക്കണൊ?

അത്താഴം മുടക്കാന്‍ നീര്‍ക്കോലി മതി.

അത്തിപ്പഴം പഴുക്കുമ്പോള്‍ കാക്കയ്ക്കു വായ്പ്പുണ്ണു.

അത്യാവശക്കാരന്‍ ഔചിത്യം നോക്കരുത്.

അധികമായാല്‍ അമൃതും വിഷം.

അനുഭവമാണ്‌ മഹാഗുരു!

അപ്പം തിന്നാല്‍ പോരെ, കുഴി എണ്ണണൊ?

അമ്പടന്‍ ആലപ്പുഴ ചന്തയ്ക്കു പോയ പോലെ.

അമ്പലം ചെറുതെങ്കിലും പ്രതിഷ്ഠക്കു ഫലം.

അമ്മയ്ക്ക് പ്രാണ വേദന, മകള്‍ക്ക് വീണ വായന.

അമ്മയുടെ മടിയില്‍ ഇരിക്കുഗയും വേണം, ആച്ഛന്റെ കൂടെ നടക്കുഗയും വേണം.

അമ്മായി ഉടച്ചത് മണ്‍ ചട്ടി, മരുമകള്‍ ഉടച്ചത് പൊന്‍ ചട്ടി.

അമ്മായി മീശ വച്ചാല്‍ അമ്മാവനാകില്ല.

അയലത്ത് തേങ്ങ ഉടയ്ക്കുമ്പോള്‍ ഇവിടെ ചിരട്ടയെങ്കിലും ഉടയ്ക്കണം.

അരമന രഹസ്യം അങ്ങാടി പാട്ട്.

അരിയും തിന്നു ആശാരിച്ചിയേയും കടിച്ചു പിന്നെയും നായക്കു മുറുമുറുപ്പ്.

അരിയെത്ര? പയര്‍ അഞ്ഞാഴി.

അറയില്‍ ആടിയെ, അരങ്ങത്ത് ആടാവൂ.

അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോള്‍ അറിയും.

അലക്കൊഴിഞ്ഞിട്ട് കാശിക്കു പോവാന്‍ ഒക്കുകയില്ല.

അല്പനു ഐശ്വര്യം വന്നാല്‍ അര്‍ദ്ധരാത്രിയ്ക്കും കുട പിടിക്കും.

അല്ലലുള്ള പുലയിയെ ചുള്ളിയുള്ള കാടറിയൂ.

അളയില്‍ ചവിട്ടിയാല്‍, ചേരയും കടിക്കും.

അഴകുള്ള ചക്കയില്‍ ചുള ഇല്ല.

അവിട്ടം തവിട്ടിലും നേടും.

അസൂയക്കും കഷണ്ടിക്കും മരുന്നില്ല.